കൊട്ടിയൂർ വൈശാഖ ഉത്സവ ഭൂമി ശുചിയാക്കാൻകെയർ കൊട്ടിയൂർ പരിപാടിയുമായി യൂത്ത് കോൺഗ്രസിൻ്റെ യൂത്ത് കെയറുംക്ലീൻ കൊട്ടിയൂർ പരിപാടിയുമായി ഡിവൈ എഫ്‌ഐ യൂത്ത് ബ്രിഗേഡും ഒന്നിച്ച് എത്തിയത് രാഷ്ട്രീയ കേരളത്തിൽ കൗതുക കാഴ്ചയായി. കഴിഞ്ഞ വർഷം ഇരു യുവജന സംഘടകളും ഒന്നിച്ച് അണിനിരന്നത് ശ്രദ്ധ നേടിയിരുന്നു. പരസ്‌പരം രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തുന്ന രണ്ട് യുവജന സംഘടനകളും ഒരേ ദിവസം ഒരേ ലക്ഷ്യത്തോടെ ഒരിടത്ത് വന്നതാണ് കൗതുകമായത്. പൊതു വിഷയങ്ങളിൽ ഒന്നിക്കുന്നതിൽ രാഷ്ട്രീയം തടസ്സമല്ല എന്ന് പറയുന്നതിനൊപ്പം പരസ്പരം പോരടിക്കാൻ ഇട നൽകുന്ന വിഷയങ്ങൾ ഉണ്ടാക്കില്ല എന്ന് കൂടി എല്ലാ യുവജന സംഘടനകളും തീരുമാനിച്ചാൽ നാട് വികസിക്കും, യുവാക്കൾ മികച്ച നിലവാരമുള്ളവരാകും നാട് സാമ്പത്തികവും സാംസ്കാരികമായും ഉന്നതിയിലെത്തും. വ്യാഴാഴ്ച കൊട്ടിയൂർ ഉത്സവ നഗിരി ശുചിയാക്കാൻ എത്തുന്നത് ശുചീകരണത്തിന് ഇടയിൽ ഇരു വിഭാഗവും സൗഹൃദം പങ്ക് വയ്ക്കാനും രാഷ്ട്രീയം മാറ്റി വച്ച് ശ്രമിച്ചു. ഇതിനെല്ലാം ഇടയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശിയും കെയർ കൊട്ടിയൂരിൽ പങ്കെടുക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവള്ളിയും കൊട്ടിയൂർ ഉത്സവ നഗിരിയിൽ പരസ്‌പരം തോളത്ത് കയ്യിട്ടു നിന്ന് സൗഹൃദം പങ്ക് വയ്ക്കുന്ന കാഴ്‌ചയും ഇരുവരേയും തിരിച്ചറിയാൻ കഴിഞ്ഞവർക്ക് സന്തോഷകരമായ കാഴ്ചയായിരുന്നു. ക്ഷേത്ര പരിസരത്തെ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും നീണ്ടുനോക്കി മുതൽ റോഡരികുകളിലും ക്ഷേത്ര പരിസരങ്ങളിലും ഉള്ള മറ്റുമുള്ള മാലിന്യങ്ങളും ശേഖരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറി. ശ്രീകണ്ഠാപുരം, പിണറായി, തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നീ ബ്ലോക്കുകളിൽ നിന്നായി എഴുനൂറോളം ഡിവൈഫ്ഐ യൂത്ത് ബ്രിഗേഡ് വൊളൻ്റിയർമാർ പങ്കാളികളായി. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും യൂത്ത് കമ്മിഷൻ ചെയർപഴ്‌സനുമായ എം.ഷാജർ ക്ലീൻ കൊട്ടിയൂർ ഉദ്ഘാടനം ചെയ്‌തു പ്രസിഡൻ്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷനായിരുന്നു ജില്ലാ സെക്രട്ടറി സരിൻ ശശി, സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി സി ടി അനീഷ്, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ.ജി. ദിലീപ് സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി.എം.അഖിൽ, പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് കാരായി, സെക്രട്ടറി രഖിലാഷ് എന്നിവർ പ്രസംഗിച്ചു.
. കൊട്ടിയൂർ ക്ഷേത്ര പരിസരം മാലിന്യ മുക്തമാക്കണമെന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കെയർ കൊട്ടിയൂർ മെഗാ ശുചീകരണ ക്യാംപയിൻ നടത്തിയത്. യൂത്ത് കോൺഗ്രസിൻ്റെ സാന്ത്വന സന്നദ്ധ സേനയായ യൂത്ത് കെയറിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് ഉത്സവ ആരംഭ ദിവസം മുതൽ ഭക്‌തർക്ക് സൗജന്യ ചുക്ക് കാപ്പി വിതരണവും. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ എയ്‌ഡ് പോസ്‌റ്റും യൂത്ത് കെയർ ഒരുക്കിയിരുന്നു മെഗാ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി.എൻ വൈശാഖ് നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ റോബർട്ട് വെള്ളാംവെള്ളി, മുഹ്‌സിൻ കാതിയോട്, ജില്ലാ വൈസ് പ്രസിഡൻ്റ് മിഥുൻ മാറോളി, ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ. പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് നിധിൻ നടുവനാട്, അരൂൺ, രാഹുൽ മെക്കിലേരി, നിധിൻ കോമത്ത്. എം.കെ വരുൺ, ജിതിൻ കൊളപ്പ അമൽ കുറ്റിയാറ്റൂർ, പി.പി രാഹുൽ, റെജിനോൾഡ് മൈക്കിൾ, പി പി പ്രജീഷ് പ്രസംഗിച്ചു.
Youth Congress - DYFI activists clean Kottiyoor, setting an example of curiosity and hope